Saturday, February 14, 2009

ഒരു ആശംസ ...

ഇന്നു വാലന്‍ന്റൈന്‍ ദിനം......നിന്റെ പ്രണയാക്ഷരങ്ങള്‍ എന്നെ തേടിയെതാത്ത മറ്റൊരു വാലന്‍ന്റൈന്‍ ദിനം കൂടി....ഇടവഴിയോരത്ത് ഒരു തുണ്ട് കടലാസിനു വേണ്ടി കാത്തുനിന്ന ആ പഴയകാലം ഓര്‍ത്തുപോകുന്നു ഞാന്‍ ......ഇന്നു മണിക്കൂറുകളോളം നീളുന്ന ചാറ്റ് മഴയില്‍ നനയുന്നതലാതെ മനസ്സില്‍ തൊട്ടു ഒരു വാക്കു നിനക്കു കിട്ടുന്നുണ്ടോ?ഇല്ല....അല്ലെ....ഒരു രാവിന്റെ നിദ്രയും ഒരായുസിന്റെ പ്രണയവും ചാലിച്ചെഴുതിയ ആ ഒരു തുണ്ട് കടലാസിന്റെ സുകമുണ്ടോ ഇതിന്?എവിടെ?കാലത്തേക്കാള്‍ വേഗത്തില്‍ സമയം പോകുമ്പോള്‍ വാലന്‍ന്റൈന്‍ ദിനവും കമ്പ്യൂട്ടറില്‍ തന്നെ...അല്ലെ....?എങ്കിലും ഞാന്‍ നേരുന്നു നിനക്കു ഈ നേരമില്ലാത്ത നേരത്ത് ഒരു ആശംസ....നേരം കിട്ടുമ്പോള്‍ സ്വീകരിക്കുക....

Sunday, February 8, 2009

സ്വപ്നം മാത്രമായി....

എന്റെ കൈപിടിചെന്നുമെന്നരികില്‍
ഒരു നിഴലായെന്‍ സഖി ഉണ്ടായിരുന്നു
എന്റെ നോവിലും നിനവിലും
പൊട്ടിച്ചിരിയുമായ് നീ നിറഞ്ഞിരുന്നു
ഇന്നു ,വിരതവേധനയുടെ വിളിപ്പാടകലെ
ഒരു സ്വപ്നം മാത്രമായെന്‍ കൂട്ടുക്കാരി
ഒരുമിച്ചു കളിച്ചതും പിണങ്ങിയതും മറന്നു-
അകലങ്ങളിലേക്ക് ഹവിസ്സായ് മയവേ;
എന്നുള്ളില്‍ ചിതറിയ ഓര്‍മയുടെ നിര്‍വൃതി
നീയൊരു സ്വപ്നം മാത്രമെന്നരിയുന്നു ഞാന്‍
എന്റെ കൂട്ടുക്കാരിക്കിന്നു ഞാന്‍ പകരുന്നു
നിളയുടെ തീരതീ ജലബാഷ്പങ്ങള്‍;
നിനക്കായിതയെന്‍ ആത്മബലിയുടെ കണ്ണീര്‍ കവിത
ഒരു മാത്രയെന്നരികില്‍ നിന്നു നീയെനിക്കൊരു-
കോടിജന്മ്തിന്‍ സ്നേഹമേകി
എന്നിട്ടകലങ്ങളിലെക്കകന്നു പോയി
ഒരു സ്വപ്നം മാത്രമായി...
o

നീ എന്റെ മൌനമായിരുന്നു...

ഒരു മൌനം ഒതുങ്ങിയിരുന്നു
മനസ്സിലെവിടെയോ
ഓര്‍മകളിലെവിടെയോ
എത്രയോ അര്തങ്ങലുമായൊരു മൌനം
എനിക്കുപോലും മനസ്സിലാക്കാനാവാതെ
ഒരുങ്ങികൊന്ടെയിരുന്നു
നീയുമാ മൌനംപോലെ..
എനിക്ക് മനസ്സിലാക്കാനാവാതെ
ഒരിക്കലും ഒന്നാകാത്ത
ഒരുപാട് സ്വപ്നങ്ങളും ചെര്തെന്നെ
ഒരുപാട് സ്നേഹിക്കുന്നു...
നീയുമാ മൌനം പോലെ
എന്റെ മനസ്സിലെവിടെയോ ഒതുങ്ങിയിരുന്നു
ആരോരുമറിയാതെ എന്റെ മാത്രമേ
മാറിയിരുന്നു...
വാജാലമാക്കാതെ എന്റെ വാക്കിനെ
കവിതമാത്രമാക്കി
എന്നിലെ വാക്കുകളായ് നീ ജീവിച്ചിരുന്നു...
അങ്ങനെ...
നീയെന്നും എന്റെ മൌനം മാത്രമായിരുന്നു...

Saturday, February 7, 2009

എന്റെ ഗുരുവായൂരപ്പന്...

ഒരുനാള്‍ പുലരിയില്‍ ഗുരുവായൂര്‍ മുറ്റത്ത്
കന്നനുന്നരും മുമ്പെ ഞാനെതിയപ്പോള്‍
നിധ്രയില്‍നിന്നുണര്‍ന്നു കന്നനേന്‍ മുന്നില്‍
കുസൃതിച്ചിരിയുമായ് തെളിഞ്ഞുവന്നു
അബാടികണ്ണന്‍ മെല്ലെ മെല്ലെ
ഗുരുവായൂരപ്പനായ് മാറിയപ്പോള്‍
ആ മുമ്പില്‍ ബജനമിരിക്കുമെന്‍ നാവിലും
ആ നാമ പുണ്യം നിറഞ്ഞു നിന്നു
ആളിലകന്നന്റെ കായാംബൂവുടല്‍
വാകചാര്‍ത്തില്‍ തിളങ്ങിയപ്പോള്‍
ഒരുനോക്കു കണ്ടിട്ടും ഒരുപാട് കണ്ടിട്ടും
മതിവരാതെയെന്‍ കണ്ണുകള്‍ tതേങ്ങി
ആയിരം ജനങ്ങള്ക്ക് മുംബിലെന്‍ കണ്ണന്‍
ഗുരുവായൂരപ്പനായ് നിറഞ്ഞപ്പോള്‍
പുഷ്പാഞ്ഞളിയും വാങ്ങി ഞാനന്ന
കിഴക്കേനടയില്‍ കാത്തുനിന്നു
ഒരു താമരയിതളിനായ് നോംബിരുന്നു
എന്റെ കണ്ണന്റെ പധാരവിന്ധങ്ങളില്‍
ഒരു കന്നുന്നീര്തുള്ളി അര്ച്ചനയായപ്പോള്‍
തുളസി കതിരായ് എന്റെ കൈക്കുമ്പിളില്‍
ഒരു ജന്മപുണ്യം പൂത്തുനിന്നു
നിന്നെ കണ്ടു കൊധിതീരത്തെ ഞാന്‍ മടങ്ങും
നേരം വിധുംബിയപ്പോള്‍
ഒരു ജന്മം മുഴുവനാ ഗുരുവായൂര്‍ നടയിലായാലും
എന്റെ കണ്ണനെ കണ്ടു മധിവരില്ലെന്നരിഞ്ഞു ഞാന്‍
എങ്കിലും madangaathe aavillennaayappol
manassil കരുതി ഞാന്‍ ennumen കൂടെ
എന്റെ kannanumundennu...


കവിതയോടുള്ള എന്റെ പ്രണയം

ഒരിക്കലും നുകരാത്ത മധുവിന് നമ്മള്‍ അറിയാത്തൊരു മധുരമുണ്ട്...
മനസ്സില്‍ മാരിവില്ലിന്റെ ചന്ധം പകര്‍ന്ന സംഗീതത്തിനു കേട്ടാലും മടുക്കാത്ത ഒരു ഈണമുണ്ട്..
എന്നില്‍ മധുവായ് നിറയുന്ന പ്രണയത്തിനും,സംഗീതമായ് തെളിയുന്ന സൌഹ്രിധതിനുമ് ഇടയില്‍ ഒത്തിരി ദൂരമുണ്ട്.പക്ഷെ മിക്കപ്പോഴും അവയ്ക്കിടയില്‍ ഞാനൊരു കവിതയുടെ ദൂരം മാത്രം നല്കാറുണ്ട്.വെറും വാക്കുകള്‍ കൂടിചെര്‍ത്ത വരികല്ക്കപ്പുറം,പലപ്പോഴും എന്നെ ഒരുപാട് ഒറ്റപെടുത്തുന്ന ഏകാന്തത എന്ന നോവിനെ അകറ്റുന്ന എന്റെ കൂടുകാരിയവുന്നത് അവിടെയാണ് ,എന്റെ കവിത.. എനിക്കുചുറ്റും എന്നെ മനസ്സിലാക്കാത്ത കൂട്ടുക്കാരും,എന്നെ ഒറ്റപെടുത്തുന്ന ലോകവും മാത്രമെന്ന സത്യത്തെ വെറും ബാവനയാക്കുന്നത് എന്റെ കവിത മാത്രമാണ്.ഞാന്‍ കവയിത്രിയല്ല..എന്റെ കവിതകള്‍ കവിതകലാണോ അതും എനിക്കറിയില്ല...എന്നിലെ ആരും മനസ്സിലാക്കാത്ത എന്റെ കൂട്ടിക്കാരി കവിത മാത്രമാണ്...ആരും എന്നെ അറിയാതെ പോകുന്നതിന്റെ വേദന ഞാന്‍ മറക്കുകയാണ് എന്റെ കവിതകളിലൂടെ...ഞാന്‍ കവിതകളെ ഒരുപാട് സ്നേഹിക്കുന്നു എന്ന സത്യം ഞാന്‍ മനസ്സിലാക്കുകയാണ്..

ormakale ningalkk...

ഒരു പിടി വാക്കുകള്‍ കൊണ്ടൊരു അത്മബലി

ഒരുതുള്ളി കന്നീരുകൊന്ടെന്‍ ഓര്‍മകള്‍ക്ക് ഉധകം

ഇന്നു നിളയുടെ ഓളങ്ങള്‍ക്ക് ഇതായെന്‍ ഓര്‍മകളുടെ ചിതാഭസ്മം

ശേഷക്രിയയ്ക് ഒരുങ്ങവേ ധൂരയാ ബലിക്കല്ലില്‍

നഷ്ടസ്വപ്നങ്ങളുടെ ബാലിചോരുബാക്കി

ഇന്നു നിളയുടെ മുന്നിലീ ഞാന്‍

അത്മബലിക്കൊരുങ്ങിനില്ക്കുന്നു

ഒരുപിടി ചാരമായ്മാറിയെന്‍ സ്വപ്നമേ

ninakk aathmashaanthikkayee ബലിതര്‍പ്പണം

ഒരിറ്റു kanneeraa ബലിച്ചോറില്‍ വീഴ്ചവെ

സ്വപ്നമേ......

നിനക്കായ് ഞാന്‍ പകരും ഉധകമാധേന്നരിയുക

എനിക്കിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കവിത നീ

ഞാനിതുവരെ അറിയാതെ പോയൊരു സത്യം നീ

ഓര്‍മകളുടെ ചിത കത്തിയമരും മുമ്പെ

അതില്‍ നിന്നെടുതയീ ഒരുപിടി ഭസ്മം

കൊണ്ടൊരു ജന്മസ്വപ്നതിന്‍ അന്ധ്യ യാത്ര

ഇനി....

ഒരു പാപ ഭാരമയീ ജീവയാത്ര

നിളയുടെ മണല്തട്ടില്‍ പിച്ചവേചെന്‍ സ്വപ്നത്തിന്

നിളയുടെ shmashaanathil അന്ധ്യനിധ്ര

nin smrithi kudeerathilekkitha

എന്റെ രക്തം കൊണ്ടൊരു pushpachakram