Sunday, May 20, 2012

എന്‍റെ അച്ചുവിന്...


നിര്വ്രിതിനെടാത്ത നിശബ്ത ഭൂമിയില്
പതെയമില്ലാതെ അലഞ്ഞിരുന്നു ഞാന്
കണ്ണന്റെ കാല്ക്കല് കന്നുന്നീര് അര്ചിച്ചു
ഒരു കണ്നുന്നീര് മുത്തായ് പൊഴിഞ്ഞിരുന്നു ഞാന്
എങ്കിലും നിന്നിലെ നിന്നില് കണ്നുന്നീര് തുടച്ചു
നിറകണ് ചിരിയുമായ് തെളിഞ്ഞിരുന്നു ഞാന്
വിതുമ്പി കരയുമെന് മനസ്സുമായ് ഞാന് നിന്
പൊട്ടിച്ചിരികള്ക്ക് കാതോര്ത്തിരുന്നു
ഒരു നിമിഷത്തെ ഒരു യുഗമാക്കികൊണ്ട് നീ
എന്നോട് യാത്ര പറഞ്ഞു പോയിരുന്നു
നീയെന്റെ ജീവനില് അലിഞ്ഞുചേര്ന്ന
നേരിന്റെ അമ്ശമെന്നരിയുന്നു ഞാനിന്നു
ഞാന് തേടി തളര്ന്ന എന് ജീവന്റെ അര്ഥം
എന്നുമെന്‍ കൂടെയുണ്ടാകണം സഖി   നീ
ജീവിതഅന്ത്യം വരെ എന്‍ കൂട്ടുകാരിയായ്

Saturday, May 19, 2012

വേര്‍പാട്...

നിത്യ സത്യമേ  നിന്നെ  നോക്കി നോക്കി‍ 
ഇപോഴേ ഈ മണ്ണില്‍ പിച്ചവെപ്പൂ
ദുഖമേ കണ്ണില്‍ പൊഴിഞ്ഞു വീഴുന്നതോ
നിദ്ര തലോടുമാ അവസാന നിമിഷത്തില്‍
കണ്ണീര്‍ തുള്ളിയായ് ജനിച്ചു ഞാന്‍ ഈ മണ്ണില്‍
കണീര്‍ കവിതകള്‍ രചിച്ചു
വേര്‍പാടിന്‍ വേദനയില്‍ തളര്‍ന്നു
ഞാന്‍ അന്നാ വാത്സല്യ തണലോര്‍ത്തു കരഞ്ഞു
നോവായ്‌ പിടയുന്ന മനസ്സിലെ ഓര്‍മകള്‍ക്ക്
ബലിയൂട്ടനാകാതെ വിറച്ചു
കൈകള്‍ നിളയുടെ ഓരത്ത് തരിച്ചു
നിഴലായ് ചാരത്ത് നിന്നൊരെന്‍ ഓര്‍മകളെ
തഴുകി ഞാന്‍ തിരിഞ്ഞു നടന്നു
വെറും ചാരമെടുത്തു നടന്നു
പിന്നെയും ഓര്‍ത്തതാ ഈയാം പാറ്റയെ
വേര്‍പാടിന്‍ നോവറിയാതെ തീക്കനല്‍
വലംവെയ്ക്കുമാ ഈയാം പാറ്റയെ....

ഏകയായ്....


 ഞാന്‍ ഈ ഏകാന്ത രാവുകള്‍ക്ക്‌
സ്വപ്ന വര്‍ണങ്ങള്‍ പകരാന്‍ തുടങ്ങട്ടെ
ചീവീടിന്‍ ഉച്ച നാധതെ കേള്‍ക്കാതെ
മഴ കൊന്ജലിന്‍ താരാട്ട് കേട്ട് ഞാന്‍ ഉറങ്ങട്ടെ
സ്വപ്‌നങ്ങള്‍ ജീവിത ലക്ശ്യമായത് അറിഞ്ഞില
സ്വപ്നവും ജീവിതവും തമ്മിലുള്ള അന്തരവുമരിഞ്ഞില്ല
പാടാത്ത പൈങ്കിളി പാടാതെ വിട്ടു പോയ
പതമട്ട പാട്ടിന്‍റെ വരിപോലെ
എന്‍റെ സ്വപ്നങ്ങളും പാതിയില്‍ തളര്‍ന്നു
വര്‍ണങ്ങലെല്ലാം ചിതറി തെറിച്ചു
ഞാന്‍ ആ ഏകാന്തതയില്‍ സ്വയമേ അലിഞ്ഞു
മഴ കൊന്ജലിന്‍ താളം നിലച്ചു
ചീവീടുകള്‍ പാടി ഉച്ചതിലെന്‍  
നിദ്രയെ നിദ്രയെ്‍ത്ത രാഗം
ഞാന്‍ വീണ്ടുമെന്‍ ഏകാന്തതയെ ശപിച്ചു....

ആ കഥയും...

ഇവിടെയെന്‍ കാല്‍പാടിന്‍ ശേഷിപ്പ് ബാക്കിയുണ്ടോ ?
കുങ്കുമ സൂര്യന്‍റെ മഴവില്‍ ചന്ധമുണ്ടോ?
കഥപാടി തന്നൊരാ മുത്ത്‌മഴ തുള്ളിയുണ്ടോ ?
കവിതയില്‍ ബാക്കി വെച്ച തരിമണല്‍ ഒക്കെയുണ്ടോ ?
എവിടെയോ നിളയിപ്പോള്‍ എവിടെയോ ഓര്‍മകളും
കാലം ഉദകം ചെയ്തു  മറഞ്ഞുപോയോക്കെയും
വേനല്‍ ഊറ്റിയതും കൈകള്‍ വാരിയതും
എല്ലാം കഴിഞ്ഞപ്പോള്‍ ആ നിളയും ഇല്ലിന്നു
ഓര്‍മകളില്‍ മാത്രം നീയുമെന്‍ കൂട്ടുകാരി
കൈവിരല്‍ തുമ്പില്‍ കാത്തുവെച്ച സ്വപ്നമായ്
കഥകളില്‍ മറഞ്ഞുപോയ സ്വപ്ന സൌഹൃധമായ്

Friday, May 18, 2012

ഓര്‍മയില്‍...

കൈവിരല്‍ പിടിക്കാതെ നടക്കില്ല ഞാന്‍ ആ
 നടുമുറ്റംഒരമങ്ങ്    എത്തിയാല്‍
ആദ്യാക്ഷരം കുറിചാധ്യമായ് ഞാന്‍ വിളിച്ച
മുത്തശി   അരികിലിതാ നിശ്ചലം ശാന്തം
തിരി മനമോലുമാ കാറ്റിലെന്‍ കണ്ണീരും
തിര തല്ലി ഒഴുകുമീ  മനസ്സിന്‍റെ നോവായ്‌
എന്‍ ചാരെ ഉറങ്ങുമെന്‍ മുത്തശി ഇന്നിതാ
നിധ്രയില്ലതൊരന്‍ മിഴികളില്‍ കണ്ണീര്‍ തുള്ളിയാകുന്നു
മടിയിലെ ചൂടില്‍ ഉറങ്ങാന്‍ കൊതിച്ചുവന്നെനിക്കാ
മരവിപ്പിന്‍ തണുപ്പിനോടോട്ടു ഭയം
തുറക്കാത്ത മിഴികളില്‍ ഏതോ നിഴലാട്ടം
പോലെന്നും എന്‍ മനസ്സിലാ നഷ്ടസ്വപ്നം.

Monday, April 30, 2012

നിനക്കായ്...

നീ തന്ന സ്നേഹവും നെഞ്ജോട് ചേര്‍ത്തു ഞാന്‍
നീ തന്ന സ്വപ്നവുമായ് നടന്നു
ഇരുള്‍മൂടി നില്‍ക്കുമാ ജീവിതപാതയില്‍ ഞാന്‍
പഥേയമില്ലാതെ തളര്‍ന്നു
ചെയ്തുപോയ അപരാധം എന്തെന്നറിയാതെ
കണീര്‍ കടലിലൊരു കൈത്താങ്ങില്ലാതെ ഞാനലഞ്ഞു
നീയെന്നില്‍ നിന്നും അകന്നു പോകുന്നതും നോക്കി
നിന്റെ സ്നേഹമെനിക്ക് അന്യമാകുന്നതരിയാതെ
ഞാന്‍ നടന്നു നീങ്ങുന്നീ വഴിയിലൂടെ
നീ തന്ന സ്നേഹവും നെഞ്ജോട് ചേര്‍ത്ത്
നീ തന്ന സ്വപ്നങ്ങളിലെക്കെങോ
നീ പാടിത്തന്ന പാട്ടിലെ പദമേതോ
ചുണ്ടില്‍ മൂളി ഞാന്‍ നടന്നു
നിന്നെ തേടി നടന്നു ഞാന്‍ തളര്‍ന്നു
നിന്റെ ചാരത്തു നിന്നു ഞാന്‍ കേട്ടൊരാ
പുള്ളുവന്‍ പാടിന്റെ വരിയോര്ത്
നിയെനിക്കെന്നോ പറഞ്ഞു തന്നോര
യക്ഷി കഥയിലെ ഭയം മറന്നു
നിന്റെ ചിരിയും കാധോര്ത് നിന്നൊരാ
നല്ല നിമിഷങ്ങളുടെ ചന്ധമോര്‍ത്തു
നീയെന്റെ വെറുമൊരു നഷ്ടസ്വപ്നമെന്നരിയാതെ
ഞാന്‍ നടന്നു നീങ്ങിയാ വഴിയിലൂടെ
നിന്റെ സ്നേഹവും തേടി...
നീയെന്റെ മാത്രമെന്ന് കരുതി.

വിരല്‍ തുബ് തൊട്ട്...

ഞാന്‍ കാനുന്നിലീ പകല്‍ വെളിച്ചം
ഉയിര്തന്നതും ഉയിരററതും ഒരുനിമിഷ ദൈര്ഗ്യത്തില്‍
എന്തിന് തന്നു ഒരുയിര്‍ തരാത്തൊരു സ്വപ്നമെനിക്ക്
ഞാനേതു ജന്മ പാപമാല്‍ പിടഞ്ഞു തീരുന്നിപ്പോള്‍?
കുഞ്ഞു വിരല്‍ തൊട്ട് ,ഓമലേ ഓമലായ്
പിച്ചവെപ്പിക്കാന്‍ കൊതിക്കാതൊരു മനുഷ്യരുണ്ടോ?
ഈശ്വരന്‍ കല്ലുകൊത്തി പണിതീര്‍ത്ത ഹൃദയമുണ്ടോ?
എന്റെ സിരകളില്‍ പതുക്കെ നീങ്ങിയോര
രക്തതുള്ളിക്കായ് കൈകുമ്പിള്‍ നീട്ടി ലോകം
ഇത്തിരി ചിരിയില്‍ വേദനസഹി്ക്കുമെന്‍അമ്മ
ഞാന്‍ പിടഞ്ഞു തീരുനതും സഹിച്ചു
എന്തിന് ദൈവമേ നീ തന്നുവീ ജന്മം
നുകരാത്ത മധു നല്‍കുവാനോ?
മതിയാവോളം വേദന നല്‍കുവാനോ?
മുജന്മതിലെന്‍ ജന്മം നന്നങ്ങാടിയില്‍ ഓടുന്ങിയതോ?
അന്നത്തെ പ്രാര്ത്ഥന ഈ ജന്മത്തില്‍ നീ കേട്ടതോ?
ഞാന്‍ കൊധിച്ചതെന്തോ,ലോകം വിധിച്ചതെന്തോ?
മുജന്മാപപമീ ഞാന്‍ ഈ ജന്മം കാണാതെ
അനുബവിക്കുന്നതോ?
കന്നീര്കവിത ഞാനിന്നു രജിക്കുന്നതൊ?