Monday, April 30, 2012

മതി.....

മതി...
തുടങ്ങും മുമ്പെ ഒടുക്കം കുറിച്ച എന്നെ
ഭ്രാന്തി എന്ന് വിളിക്കുന്നതില്‍ തെറ്റില്ല
പച്ച മാംസം ചീഞ്ഞളിയുംബോഴും
രക്തധമനികള്‍ ഉറയുംബോഴും
കണ്ടു മരവിച്ചു മനസ്സില്‍‌
മരണമെന്ന സത്യത്തെ
കൊണ്ടുകുറിച്ചു ഞാന്‍ ഓര്‍ക്കില്ല ഒന്നുമെന്നു
ഞാന്‍ വെധനിച്ചാല്‍ ആര്‍ക്ക്?
എനിക്കുമാത്രം
നൂരുകൊടിക്ക് നേരെ ഈ ഞാന്‍ പറഞ്ഞാല്‍
ഞാന്‍ ഭ്രാന്തി....
അല്ലെ?
ഇപ്പോള്‍ ഒന്നും പറയേണ്ട എന്ന് വിലക്കുമ്പോഴും
ഞാന്‍ തന്നെ ഭ്രാന്തി
തെരുവ് വിളക്കിനു താഴേ
സ്വപ്‌നങ്ങള്‍ ഒരുക്കഴിച്ച മനുഷ്യാ...
നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു
നല്കനെന്തിനീ
ആയിരം സ്വപ്ന ചിറകുകള്‍ മുറിക്കുന്നു???
ഞാന്‍ പറയാം മധിയെന്നു
എന്നോട് മാത്രം
ഓര്‍ക്കാതിരിക്കുക ഒന്നും.....
ഓര്‍ത്താല്‍ വെധനിക്കാനെ നേരമുള്ളൂ
എന്നെ ലോകം ബ്രാന്തിയെന്നെ വിളിക്കു
ഇപ്പോള്‍ പിന്നെന്താണ് വിളിക്കനത്???
എറിഞ്ജോടിക്കല്ലേ ലോകമേ
ഞാന്‍ നിര്ത്തുന്നു....
മതി.....

1 comment: