Sunday, May 20, 2012

എന്‍റെ അച്ചുവിന്...


നിര്വ്രിതിനെടാത്ത നിശബ്ത ഭൂമിയില്
പതെയമില്ലാതെ അലഞ്ഞിരുന്നു ഞാന്
കണ്ണന്റെ കാല്ക്കല് കന്നുന്നീര് അര്ചിച്ചു
ഒരു കണ്നുന്നീര് മുത്തായ് പൊഴിഞ്ഞിരുന്നു ഞാന്
എങ്കിലും നിന്നിലെ നിന്നില് കണ്നുന്നീര് തുടച്ചു
നിറകണ് ചിരിയുമായ് തെളിഞ്ഞിരുന്നു ഞാന്
വിതുമ്പി കരയുമെന് മനസ്സുമായ് ഞാന് നിന്
പൊട്ടിച്ചിരികള്ക്ക് കാതോര്ത്തിരുന്നു
ഒരു നിമിഷത്തെ ഒരു യുഗമാക്കികൊണ്ട് നീ
എന്നോട് യാത്ര പറഞ്ഞു പോയിരുന്നു
നീയെന്റെ ജീവനില് അലിഞ്ഞുചേര്ന്ന
നേരിന്റെ അമ്ശമെന്നരിയുന്നു ഞാനിന്നു
ഞാന് തേടി തളര്ന്ന എന് ജീവന്റെ അര്ഥം
എന്നുമെന്‍ കൂടെയുണ്ടാകണം സഖി   നീ
ജീവിതഅന്ത്യം വരെ എന്‍ കൂട്ടുകാരിയായ്

Saturday, May 19, 2012

വേര്‍പാട്...

നിത്യ സത്യമേ  നിന്നെ  നോക്കി നോക്കി‍ 
ഇപോഴേ ഈ മണ്ണില്‍ പിച്ചവെപ്പൂ
ദുഖമേ കണ്ണില്‍ പൊഴിഞ്ഞു വീഴുന്നതോ
നിദ്ര തലോടുമാ അവസാന നിമിഷത്തില്‍
കണ്ണീര്‍ തുള്ളിയായ് ജനിച്ചു ഞാന്‍ ഈ മണ്ണില്‍
കണീര്‍ കവിതകള്‍ രചിച്ചു
വേര്‍പാടിന്‍ വേദനയില്‍ തളര്‍ന്നു
ഞാന്‍ അന്നാ വാത്സല്യ തണലോര്‍ത്തു കരഞ്ഞു
നോവായ്‌ പിടയുന്ന മനസ്സിലെ ഓര്‍മകള്‍ക്ക്
ബലിയൂട്ടനാകാതെ വിറച്ചു
കൈകള്‍ നിളയുടെ ഓരത്ത് തരിച്ചു
നിഴലായ് ചാരത്ത് നിന്നൊരെന്‍ ഓര്‍മകളെ
തഴുകി ഞാന്‍ തിരിഞ്ഞു നടന്നു
വെറും ചാരമെടുത്തു നടന്നു
പിന്നെയും ഓര്‍ത്തതാ ഈയാം പാറ്റയെ
വേര്‍പാടിന്‍ നോവറിയാതെ തീക്കനല്‍
വലംവെയ്ക്കുമാ ഈയാം പാറ്റയെ....

ഏകയായ്....


 ഞാന്‍ ഈ ഏകാന്ത രാവുകള്‍ക്ക്‌
സ്വപ്ന വര്‍ണങ്ങള്‍ പകരാന്‍ തുടങ്ങട്ടെ
ചീവീടിന്‍ ഉച്ച നാധതെ കേള്‍ക്കാതെ
മഴ കൊന്ജലിന്‍ താരാട്ട് കേട്ട് ഞാന്‍ ഉറങ്ങട്ടെ
സ്വപ്‌നങ്ങള്‍ ജീവിത ലക്ശ്യമായത് അറിഞ്ഞില
സ്വപ്നവും ജീവിതവും തമ്മിലുള്ള അന്തരവുമരിഞ്ഞില്ല
പാടാത്ത പൈങ്കിളി പാടാതെ വിട്ടു പോയ
പതമട്ട പാട്ടിന്‍റെ വരിപോലെ
എന്‍റെ സ്വപ്നങ്ങളും പാതിയില്‍ തളര്‍ന്നു
വര്‍ണങ്ങലെല്ലാം ചിതറി തെറിച്ചു
ഞാന്‍ ആ ഏകാന്തതയില്‍ സ്വയമേ അലിഞ്ഞു
മഴ കൊന്ജലിന്‍ താളം നിലച്ചു
ചീവീടുകള്‍ പാടി ഉച്ചതിലെന്‍  
നിദ്രയെ നിദ്രയെ്‍ത്ത രാഗം
ഞാന്‍ വീണ്ടുമെന്‍ ഏകാന്തതയെ ശപിച്ചു....

ആ കഥയും...

ഇവിടെയെന്‍ കാല്‍പാടിന്‍ ശേഷിപ്പ് ബാക്കിയുണ്ടോ ?
കുങ്കുമ സൂര്യന്‍റെ മഴവില്‍ ചന്ധമുണ്ടോ?
കഥപാടി തന്നൊരാ മുത്ത്‌മഴ തുള്ളിയുണ്ടോ ?
കവിതയില്‍ ബാക്കി വെച്ച തരിമണല്‍ ഒക്കെയുണ്ടോ ?
എവിടെയോ നിളയിപ്പോള്‍ എവിടെയോ ഓര്‍മകളും
കാലം ഉദകം ചെയ്തു  മറഞ്ഞുപോയോക്കെയും
വേനല്‍ ഊറ്റിയതും കൈകള്‍ വാരിയതും
എല്ലാം കഴിഞ്ഞപ്പോള്‍ ആ നിളയും ഇല്ലിന്നു
ഓര്‍മകളില്‍ മാത്രം നീയുമെന്‍ കൂട്ടുകാരി
കൈവിരല്‍ തുമ്പില്‍ കാത്തുവെച്ച സ്വപ്നമായ്
കഥകളില്‍ മറഞ്ഞുപോയ സ്വപ്ന സൌഹൃധമായ്

Friday, May 18, 2012

ഓര്‍മയില്‍...

കൈവിരല്‍ പിടിക്കാതെ നടക്കില്ല ഞാന്‍ ആ
 നടുമുറ്റംഒരമങ്ങ്    എത്തിയാല്‍
ആദ്യാക്ഷരം കുറിചാധ്യമായ് ഞാന്‍ വിളിച്ച
മുത്തശി   അരികിലിതാ നിശ്ചലം ശാന്തം
തിരി മനമോലുമാ കാറ്റിലെന്‍ കണ്ണീരും
തിര തല്ലി ഒഴുകുമീ  മനസ്സിന്‍റെ നോവായ്‌
എന്‍ ചാരെ ഉറങ്ങുമെന്‍ മുത്തശി ഇന്നിതാ
നിധ്രയില്ലതൊരന്‍ മിഴികളില്‍ കണ്ണീര്‍ തുള്ളിയാകുന്നു
മടിയിലെ ചൂടില്‍ ഉറങ്ങാന്‍ കൊതിച്ചുവന്നെനിക്കാ
മരവിപ്പിന്‍ തണുപ്പിനോടോട്ടു ഭയം
തുറക്കാത്ത മിഴികളില്‍ ഏതോ നിഴലാട്ടം
പോലെന്നും എന്‍ മനസ്സിലാ നഷ്ടസ്വപ്നം.