നിത്യ സത്യമേ നിന്നെ നോക്കി നോക്കി
ഇപോഴേ ഈ മണ്ണില്‍ പിച്ചവെപ്പൂ
ദുഖമേ കണ്ണില്‍ പൊഴിഞ്ഞു വീഴുന്നതോ
നിദ്ര തലോടുമാ അവസാന നിമിഷത്തില്‍
കണ്ണീര്‍ തുള്ളിയായ് ജനിച്ചു ഞാന്‍ ഈ മണ്ണില്‍
കണീര്‍ കവിതകള്‍ രചിച്ചു
വേര്‍പാടിന്‍ വേദനയില്‍ തളര്‍ന്നു
ഞാന്‍ അന്നാ വാത്സല്യ തണലോര്‍ത്തു കരഞ്ഞു
നോവായ് പിടയുന്ന മനസ്സിലെ ഓര്‍മകള്‍ക്ക്
ബലിയൂട്ടനാകാതെ വിറച്ചു
കൈകള്‍ നിളയുടെ ഓരത്ത് തരിച്ചു
നിഴലായ് ചാരത്ത് നിന്നൊരെന്‍ ഓര്‍മകളെ
തഴുകി ഞാന്‍ തിരിഞ്ഞു നടന്നു
വെറും ചാരമെടുത്തു നടന്നു
പിന്നെയും ഓര്‍ത്തതാ ഈയാം പാറ്റയെ
വേര്‍പാടിന്‍ നോവറിയാതെ തീക്കനല്‍
വലംവെയ്ക്കുമാ ഈയാം പാറ്റയെ....
ഇപോഴേ ഈ മണ്ണില്‍ പിച്ചവെപ്പൂ
ദുഖമേ കണ്ണില്‍ പൊഴിഞ്ഞു വീഴുന്നതോ
നിദ്ര തലോടുമാ അവസാന നിമിഷത്തില്‍
കണ്ണീര്‍ തുള്ളിയായ് ജനിച്ചു ഞാന്‍ ഈ മണ്ണില്‍
കണീര്‍ കവിതകള്‍ രചിച്ചു
വേര്‍പാടിന്‍ വേദനയില്‍ തളര്‍ന്നു
ഞാന്‍ അന്നാ വാത്സല്യ തണലോര്‍ത്തു കരഞ്ഞു
നോവായ് പിടയുന്ന മനസ്സിലെ ഓര്‍മകള്‍ക്ക്
ബലിയൂട്ടനാകാതെ വിറച്ചു
കൈകള്‍ നിളയുടെ ഓരത്ത് തരിച്ചു
നിഴലായ് ചാരത്ത് നിന്നൊരെന്‍ ഓര്‍മകളെ
തഴുകി ഞാന്‍ തിരിഞ്ഞു നടന്നു
വെറും ചാരമെടുത്തു നടന്നു
പിന്നെയും ഓര്‍ത്തതാ ഈയാം പാറ്റയെ
വേര്‍പാടിന്‍ നോവറിയാതെ തീക്കനല്‍
വലംവെയ്ക്കുമാ ഈയാം പാറ്റയെ....
No comments:
Post a Comment