Saturday, May 19, 2012

ആ കഥയും...

ഇവിടെയെന്‍ കാല്‍പാടിന്‍ ശേഷിപ്പ് ബാക്കിയുണ്ടോ ?
കുങ്കുമ സൂര്യന്‍റെ മഴവില്‍ ചന്ധമുണ്ടോ?
കഥപാടി തന്നൊരാ മുത്ത്‌മഴ തുള്ളിയുണ്ടോ ?
കവിതയില്‍ ബാക്കി വെച്ച തരിമണല്‍ ഒക്കെയുണ്ടോ ?
എവിടെയോ നിളയിപ്പോള്‍ എവിടെയോ ഓര്‍മകളും
കാലം ഉദകം ചെയ്തു  മറഞ്ഞുപോയോക്കെയും
വേനല്‍ ഊറ്റിയതും കൈകള്‍ വാരിയതും
എല്ലാം കഴിഞ്ഞപ്പോള്‍ ആ നിളയും ഇല്ലിന്നു
ഓര്‍മകളില്‍ മാത്രം നീയുമെന്‍ കൂട്ടുകാരി
കൈവിരല്‍ തുമ്പില്‍ കാത്തുവെച്ച സ്വപ്നമായ്
കഥകളില്‍ മറഞ്ഞുപോയ സ്വപ്ന സൌഹൃധമായ്

No comments:

Post a Comment