Saturday, February 7, 2009

കവിതയോടുള്ള എന്റെ പ്രണയം

ഒരിക്കലും നുകരാത്ത മധുവിന് നമ്മള്‍ അറിയാത്തൊരു മധുരമുണ്ട്...
മനസ്സില്‍ മാരിവില്ലിന്റെ ചന്ധം പകര്‍ന്ന സംഗീതത്തിനു കേട്ടാലും മടുക്കാത്ത ഒരു ഈണമുണ്ട്..
എന്നില്‍ മധുവായ് നിറയുന്ന പ്രണയത്തിനും,സംഗീതമായ് തെളിയുന്ന സൌഹ്രിധതിനുമ് ഇടയില്‍ ഒത്തിരി ദൂരമുണ്ട്.പക്ഷെ മിക്കപ്പോഴും അവയ്ക്കിടയില്‍ ഞാനൊരു കവിതയുടെ ദൂരം മാത്രം നല്കാറുണ്ട്.വെറും വാക്കുകള്‍ കൂടിചെര്‍ത്ത വരികല്ക്കപ്പുറം,പലപ്പോഴും എന്നെ ഒരുപാട് ഒറ്റപെടുത്തുന്ന ഏകാന്തത എന്ന നോവിനെ അകറ്റുന്ന എന്റെ കൂടുകാരിയവുന്നത് അവിടെയാണ് ,എന്റെ കവിത.. എനിക്കുചുറ്റും എന്നെ മനസ്സിലാക്കാത്ത കൂട്ടുക്കാരും,എന്നെ ഒറ്റപെടുത്തുന്ന ലോകവും മാത്രമെന്ന സത്യത്തെ വെറും ബാവനയാക്കുന്നത് എന്റെ കവിത മാത്രമാണ്.ഞാന്‍ കവയിത്രിയല്ല..എന്റെ കവിതകള്‍ കവിതകലാണോ അതും എനിക്കറിയില്ല...എന്നിലെ ആരും മനസ്സിലാക്കാത്ത എന്റെ കൂട്ടിക്കാരി കവിത മാത്രമാണ്...ആരും എന്നെ അറിയാതെ പോകുന്നതിന്റെ വേദന ഞാന്‍ മറക്കുകയാണ് എന്റെ കവിതകളിലൂടെ...ഞാന്‍ കവിതകളെ ഒരുപാട് സ്നേഹിക്കുന്നു എന്ന സത്യം ഞാന്‍ മനസ്സിലാക്കുകയാണ്..

1 comment:

  1. ഒരുപാടൊറ്റപ്പെടുത്തുന്ന ഏകാന്തതയ്ക്ക് ഒരു മാസ്മരികതയുണ്ട്...
    കവിതയെ സ്നേഹിക്കുമ്പോള്‍ തിരിചും സ്നേഹിക്കാതിരിക്കാനാവുമോ???

    ReplyDelete