Saturday, February 14, 2009

ഒരു ആശംസ ...

ഇന്നു വാലന്‍ന്റൈന്‍ ദിനം......നിന്റെ പ്രണയാക്ഷരങ്ങള്‍ എന്നെ തേടിയെതാത്ത മറ്റൊരു വാലന്‍ന്റൈന്‍ ദിനം കൂടി....ഇടവഴിയോരത്ത് ഒരു തുണ്ട് കടലാസിനു വേണ്ടി കാത്തുനിന്ന ആ പഴയകാലം ഓര്‍ത്തുപോകുന്നു ഞാന്‍ ......ഇന്നു മണിക്കൂറുകളോളം നീളുന്ന ചാറ്റ് മഴയില്‍ നനയുന്നതലാതെ മനസ്സില്‍ തൊട്ടു ഒരു വാക്കു നിനക്കു കിട്ടുന്നുണ്ടോ?ഇല്ല....അല്ലെ....ഒരു രാവിന്റെ നിദ്രയും ഒരായുസിന്റെ പ്രണയവും ചാലിച്ചെഴുതിയ ആ ഒരു തുണ്ട് കടലാസിന്റെ സുകമുണ്ടോ ഇതിന്?എവിടെ?കാലത്തേക്കാള്‍ വേഗത്തില്‍ സമയം പോകുമ്പോള്‍ വാലന്‍ന്റൈന്‍ ദിനവും കമ്പ്യൂട്ടറില്‍ തന്നെ...അല്ലെ....?എങ്കിലും ഞാന്‍ നേരുന്നു നിനക്കു ഈ നേരമില്ലാത്ത നേരത്ത് ഒരു ആശംസ....നേരം കിട്ടുമ്പോള്‍ സ്വീകരിക്കുക....

3 comments:

  1. ശരിയാണ്....ആയിരം വത്സരം ചാറ്റ് മഴയില്‍ നനഞ്ഞു കുതിര്‍ന്നാലും നാട്ടിടവഴിയിലെ ഇലഞ്ഞിചോട്ടില്‍....അമ്പലമുറ്റത്ത ദീപസ്തംഭത്തിനരികില്‍.............ആരും കാണാതെ നെല്‍കുന്ന നിന്‍റെ ഒരു നോട്ടത്തിന്‍റെ മാന്സ്മരികതയില്‍...അതു മനസില്‍ പൊഴിക്കുന്ന നീര്‍മുത്തുകളുടെ തരുണിമയില്‍......നിറയുന്ന പ്രണയസുഖം...........വാക്കുകള്ക്കപ്പുറം അനുഭൂതിയുടെ സുഖമുള്ള സ്പര്‍ശനം.....അതു............

    ReplyDelete
  2. ഒരുരാവിന്റെ നിദ്രയും ഒരായുസ്സീന്റെ പ്രണയവും....
    അപൂര്‍വ്വ ഭംഗിയുള്ള വാക്കുകള്‍.....

    ReplyDelete
  3. Manojetta nte gurusthaneeyanaya angayilninumulla abiprayangal enik vilapettathanu..
    @sabithachechui thnks chechi fr always supporting me..

    New generation lacks all good qualities…I always like to be in that old tym….valentine dhinangal undayalum I will not support love in new generation…namukk ezhuthan nalloru vishayam mathramayi pranayam marunnu athra thane… alle?manojettante aa nishagandhipole alle?

    ReplyDelete