Monday, April 30, 2012

തേതി ഏടത്തിയും എന്‍റെ പ്രണയവും...








തെതിയെടത്തി പലരും വായിച്ചു മറന്ന ഒരു പുസ്തകത്തിലെ കഥാപാത്രമായിരിക്കും ...പക്ഷെ പുസ്തകങ്ങളോടുള്ള എന്‍റെ പ്രണയം തുടങ്ങിയത് തെതിയെടത്തിയുടെ ജീവിതത്തില്‍ നിന്നുമാണ് ......അഗ്നിസാക്ഷിയില്‍ നിന്നും.....അതിനു പിന്നിലും സ് തെരേസ് എന്നാ എന്‍റെ വിദ്യാലയമുണ്ട്  അവിടുന്ന് പകര്‍ന്നു തന്ന ഒരു വാത്സല്യനിധിയായ ഒരു അധ്യാപികയുടെ അറിവുണ്ട് അനുഗ്രഹവും ..മലയാളം പുസ്തകാസ്വാധനം എഴുതണം എന്ന് പറഞ്ഞപ്പോള്‍ ടീചെരാണ്‌ എനിക്ക് അഗ്നിസാക്ഷി എന്നാ പുസ്തകം തന്നത്   ....(മണ്മറഞ്ഞു പോയ എന്‍റെ അധ്യാപികയ്ക്ക് കണ്ണീര്‍ അഞ്ജലികള്‍....) ഒരുവട്ടം വായിച്ചു ..പിന്നെയും...അവസാനമെത്തിയപ്പോള്‍...
"ഗംഗതരങ്ങ രമണീയ........
വാരാനസീം പുരപതീം ബജ വിശ്വനാതം....."
എന്നെന്‍റെ കാതുകളില്‍ മുഴങ്ങുന്നതായി അനുഭവപെട്ടു ......
പുസ്തകങ്ങള്‍ എന്‍റെ കൂട്ടുകാരകുന്നത് അഗ്നിസാക്ഷിയിലൂടെയാണ്...ഷെല്‍ഫിലെ അടുക്കി വെച്ച പുസ്തകങ്ങള്‍കിടയിലെ കഥാപാത്രങ്ങള്‍ ഇറങ്ങി എന്നിലോട്ടു വന്നതും എന്‍റെ കൂടുകാരകുന്നതും അങ്ങിനെയാണ്..ശബ്ദം കേള്‍കുമ്പോള്‍ ഇറങ്ങിവന്നവരൊക്കെ തിരിച്ച പുസ്തകങ്ങളിലേക്ക് പോയപ്പോള്‍ ശബ്ദം എന്‍റെ ശത്രുവായി..ഏകാന്തതയെ ഞാന്‍ പ്രണയിച്ചു...പുസ്തക കെട്ടിലെ ഒരുപാട് കഥാപാത്രങ്ങള്‍ എന്‍റെ കൂടുകാരായി...ചാരുകസേരയില്‍ ചാരി കിടന്നു അപ്പുറത്തെ വീടിലെ നായര് പെണ്ണിനെ സ്വപ്നം കണ്ട ബഷീറും,സുഗതകുമാരിയുടെ രാധയും രാത്രിമഴയും , കാട്ടകടയുടെ രേണുകയും ,നന്ധിതയും , ചുള്ളികാടും ഒക്കെ എന്‍റെ കൂട്ടുകാരായത്  അങ്ങിനെയാണ്...ഇപ്പോളും തനിചിരികുമ്പോള്‍ കാതില്‍ മുഴങ്ങുന്നത് മാത്രം ആ പഴയ വരികള്‍....."...........
വാരാനസീം പുരപതീം ബജ വിശ്വനാതം..."

No comments:

Post a Comment