Monday, April 30, 2012

നിനക്കായ്...

നീ തന്ന സ്നേഹവും നെഞ്ജോട് ചേര്‍ത്തു ഞാന്‍
നീ തന്ന സ്വപ്നവുമായ് നടന്നു
ഇരുള്‍മൂടി നില്‍ക്കുമാ ജീവിതപാതയില്‍ ഞാന്‍
പഥേയമില്ലാതെ തളര്‍ന്നു
ചെയ്തുപോയ അപരാധം എന്തെന്നറിയാതെ
കണീര്‍ കടലിലൊരു കൈത്താങ്ങില്ലാതെ ഞാനലഞ്ഞു
നീയെന്നില്‍ നിന്നും അകന്നു പോകുന്നതും നോക്കി
നിന്റെ സ്നേഹമെനിക്ക് അന്യമാകുന്നതരിയാതെ
ഞാന്‍ നടന്നു നീങ്ങുന്നീ വഴിയിലൂടെ
നീ തന്ന സ്നേഹവും നെഞ്ജോട് ചേര്‍ത്ത്
നീ തന്ന സ്വപ്നങ്ങളിലെക്കെങോ
നീ പാടിത്തന്ന പാട്ടിലെ പദമേതോ
ചുണ്ടില്‍ മൂളി ഞാന്‍ നടന്നു
നിന്നെ തേടി നടന്നു ഞാന്‍ തളര്‍ന്നു
നിന്റെ ചാരത്തു നിന്നു ഞാന്‍ കേട്ടൊരാ
പുള്ളുവന്‍ പാടിന്റെ വരിയോര്ത്
നിയെനിക്കെന്നോ പറഞ്ഞു തന്നോര
യക്ഷി കഥയിലെ ഭയം മറന്നു
നിന്റെ ചിരിയും കാധോര്ത് നിന്നൊരാ
നല്ല നിമിഷങ്ങളുടെ ചന്ധമോര്‍ത്തു
നീയെന്റെ വെറുമൊരു നഷ്ടസ്വപ്നമെന്നരിയാതെ
ഞാന്‍ നടന്നു നീങ്ങിയാ വഴിയിലൂടെ
നിന്റെ സ്നേഹവും തേടി...
നീയെന്റെ മാത്രമെന്ന് കരുതി.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. കവിത എന്നോ ഗദ്യകവിതയെന്നോ കരുതേണ്ടത് ?ഗദ്യകവിത എന്നതാകും അല്ലേ?
    ഓക്കേ.നല്ല ആശയം.നന്നായി എഴുതാനുള്ള കഴിവും പ്രകടമാകുന്നുണ്ട്.
    തെറ്റിദ്ധരിക്കില്ലെങ്കില്‍ ഒന്ന് പറയട്ടെ.
    അതിലെ അക്ഷരത്തെറ്റുകളും ആവര്‍ത്തനങ്ങളും ഒഴിവാക്കി ഒന്ന് റിപോസ്റ്റ് ചെയ്യു.
    കൂടുതല്‍ നന്നാകും.
    ആശംസകള്‍

    ReplyDelete